കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്.
ആഘോഷ പ്രകടനങ്ങള്‍ക്കിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.