ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി

Share our post

പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ പങ്കളിത്തത്തോടെ നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങ് സ്പീക്കർ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി .പി ദിവ്യ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ്‌ സി. കെ അശോകൻ അധ്യക്ഷനായി. വി,ഇ,ഒ റസീന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ .ശൈലജ ഉപഹാരം നൽകി. നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ച കരാറുകാരൻ കബീർ കരിയാടിനെയും കുറഞ്ഞ വിലയ്ക്ക് സ്ഥലം വിട്ടുനൽകിയ ദാസൻ കൂരാറയുടെ കുടുംബത്തെയും ജില്ലാ പഞ്ചായത്തംഗം ഇ .വിജയൻ ആദരിച്ചു. വീടു നിർമാണ സ്ഥലത്തെക്ക് വാഹന സൗകര്യം ചെയ്തു കൊടുത്ത മജ്നു റോയൽ, ഹബീബ്, അബ്ദുൽ സലാം, അഷറഫ് എന്നിവരെയും അനുമേദിച്ചു.

കെ .സുനിത, ടി. ഹരിദാസൻ, കെ കെ ബാലൻ, ടി. പി പ്രേമനാഥൻ, പി. കെ ഹനീഫ, ഇ ഗോപാലൻ, കെ. നുറുദ്ദീൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ തെക്കെകാട്ടിൽ സ്വാഗതവും ടി ടി അസ്കർ നന്ദിയും പറഞ്ഞു.

വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന പൊന്ന്യം സ്രാമ്പി നൂർജഹാൻ കോട്ടേജിലെ സി. എം മൊയ്തു, പന്ന്യന്നൂർ നെല്ലിയുള്ളതിൽ എം .മറിയം, അരയാക്കൂൽ ചന്ദ്രോത്ത് വി. പി സൈബുന്നിസ എന്നിവർക്കാണ്‌ വീട്‌ നിർമിച്ച്‌ നൽകിയത്. ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് സ്ഥലമെടുപ്പ്‌ പൂർത്തീകരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!