ശബരിമലയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി

Share our post

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ. നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതേസമയം ഞായറാഴ്ച അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്‌തെങ്കിലും തിരക്കില്ലാത്തതിനാല്‍ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തല്‍ മുതലുള്ള നിയന്ത്രണം ഒഴിവാക്കി. തിരക്കുള്ള സമയങ്ങളില്‍ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ തുടരുകയാണ്.

വെര്‍ച്ചല്‍ ക്യൂ വഴിയും അല്ലാതെയും ഇന്നലെ 80,191 പേരാണ് ദര്‍ശനം നടത്തി മടങ്ങിയത്. ക്രിസ്മസ് അവധിയുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!