കൗതുകക്കാഴ്‌ചയായി പാപ്പാസംഗമം

ഇരിട്ടി: ക്രിസ്‌മസ് മുന്നോടിയായി കെ.സി.വൈ.എം തലശേരി അതിരൂപതാ നേതൃത്വത്തിൽ ഇരിട്ടിയിൽ മെഗാ പാപ്പാസംഗമം സംഘടിപ്പിച്ചു. കുട്ടികൾമുതൽ മുതിർന്നവർവരെ നൂറുകണക്കിന് ക്രിസ്‌മസ് അപ്പൂപ്പന്മാർ പരിപാടിയിൽ അണിനിരന്നു.
പാപ്പാമാരുടെ റാലി പാലം പരിസരത്ത് ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം ഉദ്‌ഘാടനം ചെയ്‌തു. കരോൾ ഗായകരും തിരുപ്പിറവി ഫ്‌ളോട്ടുകളും റാലിക്ക് ഭംഗികൂട്ടി. കല്ലറക്കൽ മഹാറാണി ജ്വല്ലേഴ്‌സുമായി ചേർന്നാണ് ക്രിസ്‌മസ് റാലി സംഘടിപ്പിച്ചത്.
സമാപനംകുറിച്ച് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ക്രിസ്‌മസ് സന്ദേശം നൽകി.
ഫാ.ജിൻസ് വാളിപ്ലാക്കൽ അധ്യക്ഷനായി. എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജയ് വർഗീസ് കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് ക്രിസ്‌മസ്സ് കരോൾ ഗാനങ്ങളും നൃത്തോത്സവവും അരങ്ങേറി.