ഓർമകളുണർത്തി പന്തിഭോജന സ്മൃതി സംഗമം

Share our post

കുറ്റൂർ: ജനകീയമായ എല്ലാ സമരങ്ങളും വിജപ്പിക്കാനാകുമെന്ന് അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്. പെരുവാമ്പ പുതിയവയലിൽ നടന്ന പന്തിഭോജന സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിഞ്ച് സ്ഥലം പോലും തരിശിടാതെ കർഷകർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എം .പി ദാമോദരൻ അധ്യക്ഷനായി.

മുനയംകുന്ന് രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് പുതിയവയലിൽ പന്തിഭോജന സ്മൃതി സംഗമം സംഘടിപ്പിച്ചത്.മുനയംകുന്ന് സമര പോരാളികളായ സി പി നാരായണൻ, വി. വി കുഞ്ഞിക്കണ്ണൻ വൈദ്യർ, നാലുപുരപ്പാട്ടിൽ കണ്ണൻ, ജന്മിത്വത്തിനെതിരെ പോരാടിയ വണ്ണത്താൻ രാമൻ, കോഡിലോൻ രാമൻ എന്നിവരുടെ സ്മരണയുയർത്തുന്ന ദീപശിഖകൾ അത്‌ലറ്റുകൾ പുതിയ വയലിലെ സംഗമനഗരിയിൽ എത്തിച്ചു.

എം കെ കുഞ്ഞപ്പൻ, കെ. പി ഗോപാലൻ, ടി .ആർ രാമചന്ദ്രൻ, പി .ദാക്ഷായണി, പി .ബാലകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കവി സി. എം വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ .എം ജില്ലാ സെക്രട്ടറിയറ്റംഗം സി. സത്യപാലൻ, ഏരിയാസെക്രട്ടറി പി .ശശിധരൻ, കെ. വി ഗോവിന്ദൻ, കെ .കെ കൃഷ്ണൻ, എം. കെ കുഞ്ഞപ്പൻ, കെ .ഡി അഗസ്റ്റിൻ, പി. വി തമ്പാൻ, കെ .പി ഗോപാലൻ, ടി .ആർ രാമചന്ദ്രൻ, പി. സജികുമാർ, പി .ദാക്ഷായണി എന്നിവർ സംസാരിച്ചു. കെ .ബി ബാലകൃഷ്ണൻ സ്വാഗതവും കെ .തമ്പാൻ നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!