Breaking News
മഹിളകൾക്ക് കണ്ണൂരിൽ ആസ്ഥാന മന്ദിരം
കണ്ണൂർ: തനിച്ചാകുന്നവർക്കും അതിക്രമം നേരിടുന്നവർക്കുമുള്ള ആശ്വാസകേന്ദ്രമായി സുശീലാ ഗോപാലൻ സ്‌മാരകമന്ദിരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന് ഞായറാഴ്‌ച അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി .കെ ശ്രീമതി കല്ലിടും. തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിനു സമീപം അസോസിയേഷൻ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് മൂന്നുനില കെട്ടിടം നിർമിക്കുന്നത്.
രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ കേന്ദ്രകമ്മിറ്റിയംഗം കെ .കെ ശൈലജ എം.എൽ.എ അധ്യക്ഷയാകും. വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവി സുശീലാ ഗോപാലൻ അനുസ്‌മരണ പ്രഭാഷണം നടത്തും.
വീടുകളിൽ അതിക്രമം നേരിടുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ എത്തിച്ചേരുന്നതിനും അവർക്ക് നിയമസഹായം ലഭ്യമാക്കുന്നതിനും കൗൺസിലേഴ്‌സിനെ ഉൾപ്പെടെ ലഭ്യമാക്കി മുഴുവൻ സമയപ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്.
സ്‌ത്രീകളുടെ ശാക്തീകരണത്തിനും അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുശീലാ ഗോപാലൻ മെമ്മോറിയൽ സൊസൈറ്റി ഫോർ വിമൻ എംപവർമെന്റ് ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ എന്ന പേരിൽ സന്നദ്ധസംഘടനയ്‌ക്കു രൂപംനൽകിയിട്ടുണ്ട്. ഇതിന്റെ പേരിലാണ് 11.45സെന്റ് സ്ഥലം വാങ്ങിയത്.കെട്ടിട നിർമാണത്തിനായി അമ്പത്, നൂറ്, ഇരുനൂറ് രൂപ കൂപ്പണുകളുമായി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ആഗസ്‌ത് 20 മുതൽ 26 വരെയാണ് 4000 യൂണിറ്റുകൾ ഫണ്ട് പിരിവ് നടത്തിയത്. ആദ്യകാല പ്രവർത്തകരുടെ കുടുംബാംഗങ്ങളും സംഘടനയോട് ആത്മബന്ധമുള്ള നിരവധിപേരും സംഭാവന നൽകി.
ഒന്നാംനിലയിൽ ജില്ലാകമ്മിറ്റി ഓഫീസും വായനമുറിയും ഡൈനിങ് ഹാളും. കൗൺസലിങ് ഹാളും ഇവിടെയാണ്. പഠനാവശ്യത്തിനും പരീക്ഷയ്‌ക്കും മറ്റുമായി ദൂരസ്ഥലങ്ങളിൽനിന്ന് ജില്ലയിലേത്തുന്നവർക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഡോർമിറ്ററികളാണ് രണ്ടാംനിലയിൽ. ട്രെയിനുകളിലും മറ്റും രാത്രി എത്തുന്ന സ്‌ത്രീകൾക്ക് ഒരു ദിവസം തങ്ങാനുള്ള സൗകര്യവും ഒരുക്കും. 30 പേർക്കുള്ള മുറികളാണുണ്ടാവുക. മൂന്നാംനില മൾട്ടിപർപ്പസ് കോൺഫറൻസ് ഹാളാണ്.
സൗജന്യ വൈഫൈ ഉൾപ്പെടെ നൽകി സ്‌ത്രീകൾക്ക് തൊഴിലിടങ്ങളായും ഉപയോഗിക്കാം. ഐടി സംരംഭകർക്കും മറ്റും ഈ സ്ഥലം വിനിയോഗിക്കാനാകും. റൂഫ് മഴമറ നിർമിച്ച് വിശാലമായ പച്ചക്കറി കൃഷിക്ക് സജ്ജമാക്കും. മതിയായ പാർക്കിങ് സൗകര്യവുമുണ്ട്. തൻസിഹയാണ് രൂപകൽപ്പന നിർവഹിച്ചത്. ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു