Breaking News
സാഹിത്യനഗരം: കോലായചര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി എന്‍.ഐ.ടി. പഠനം
കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി കോര്‍പ്പറേഷന്‍. കോഴിക്കോടിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനായി എന്‍.ഐ.ടി. കാലിക്കറ്റിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അവതരണം കഴിഞ്ഞദിവസം എന്‍.ഐ.ടി.യില്‍ നടത്തി.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സാഹിത്യനഗരശൃംഖലയിലുള്ള നഗരങ്ങളായ പ്രാഗ്, കാര്‍ക്കോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പഠിച്ച ശേഷമാണ് കോഴിക്കോടിന്റെ സാധ്യതകളിലേക്ക് കടന്നത്. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം, സാധ്യതകള്‍, സാമ്പത്തികമാറ്റം തുടങ്ങിയ കാര്യങ്ങളെല്ലാമാണ് രണ്ടാംഘട്ടത്തില്‍ പരിശോധിച്ചത്. വായനക്കാര്‍ക്കിടയില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.
കോഴിക്കോടിനുണ്ടായിരുന്ന ‘കോലായ’ ചര്‍ച്ചകള്‍ എത്രമാത്രം മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യത്തിന് വിദ്യാര്‍ഥികള്‍ ഊന്നല്‍ നല്‍കി. എഴുത്തുകാരും പ്രസാധകരുമായെല്ലാം സംവദിക്കാനുള്ള ഇടമായി കോലായ മാറും. പുതിയ എഴുത്തുകാര്‍ക്കും അവരുടേതായ ഇടം കണ്ടെത്താനാകും.
എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം പകര്‍ന്ന സാഹിത്യപാരമ്പര്യം അറിയാനുള്ള ചെറുയാത്രകളുടെ പ്രാധാന്യവും പഠനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങളിലുള്‍പ്പെടെ ചെറിയ സാഹിത്യോത്സവങ്ങള്‍ നടത്താം.
പുസ്തകങ്ങള്‍ പരസ്പരം കൈമാറാനും പഴയ പുസ്തകങ്ങളുടെ വില്‍പ്പനയ്ക്കുമുള്ള ഇടവും വിദ്യാര്‍ഥികളുടെ ആശയത്തിലുണ്ട്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വായിക്കാനുള്ള ഒരിടം തെരുവില്‍ ഒരുക്കാം. ഇത്തരത്തില്‍ ജീവിതവും സാഹിത്യവും ഒന്നിച്ച് ചേര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ആലോചന.
എന്‍.ഐ.ടി.യിലെ ഡോ. സി. മുഹമ്മദ് ഫിറോസ്, ഡോ. ഷൈനി അനില്‍കുമാര്‍, സൂസന്‍ സിറിയക്, കിലയിലെ ഡോ. അജിത് കള്ളിയത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു എന്‍.ഐ.ടി. വിദ്യാര്‍ഥികളുടെ പഠനം.
2023-ലാണ് സാഹിത്യനഗരപദവിക്കായി അപേക്ഷിക്കേണ്ടത്. അതിനുമുന്നോടിയായാണ് നിലവില്‍ വിവിധ പഠനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനുവരിയില്‍ അടുത്ത യോഗം ചേരും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു