തമിഴ്‌നാട്ടില്‍ യുവതിയെ നടുറോഡില്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട് തക്കലയില്‍ നടുറോഡില്‍ വച്ച് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. അഴകിയ മണ്ഡപം സ്വദേശി ജെബ പ്രിന്‍സി(35) ആണ് മരിച്ചത്. തിരുവനന്തപുരത്തുള്ള സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കാന്‍ ചേര്‍ന്ന ശേഷം യുവതിയുടെ വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ വന്നെന്ന് ആരോപിച്ച് എബനേസര്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് ഏറെ നാള്‍ പിരിഞ്ഞ് താമസിച്ച ഇവര്‍ ഒരുമിച്ച് വീട്ടിലേക്ക് മടങ്ങുന്ന വേളയിലാണ് ആക്രമണം നടന്നത്.ആക്രമണം നടത്തിയ എബനേസര്‍(35) ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.സംഭവത്തില്‍ കേസെടുത്തതായും ആസ്പത്രിയില്‍ ചികിത്സയിലുള്ള എബനേസറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി യുവതിയുടെ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന വേളയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് എബനേസര്‍ വാക്കത്തി ഉപയോഗിച്ച് പ്രിന്‍സിയെ വെട്ടുകയായിരുന്നു