മുഖ്യമന്ത്രി 18, 19 തീയ്യതികളില്‍ ജില്ലയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 18, 19 തീയ്യതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 18ന് രാവിലെ 10.30ന് ചേരിക്കല്‍-കോട്ടം പാലം ശിലാസ്ഥാപനം, കോട്ടം, 11.30ന് ചേക്കുപാലം റെഗുലേറ്റര്‍ -കം-ബ്രിഡ്ജ് ശിലാസ്ഥാപനം, പടന്നക്കര പാര്‍ക്ക്, വൈകിട്ട് 3.30ന് പാനുണ്ട ജങ്ഷന്‍ ബ്യൂട്ടിഫിക്കേഷനും അനുബന്ധ റോഡിന്റെ ഉദ്ഘാടനവും, പാനുണ്ട ജങ്ഷന്‍ റോഡ്, അഞ്ച് മണിക്ക് കേരളോത്സവം സംസ്ഥാനതല ഉദ്ഘാടനം, കണ്ണൂര്‍ ടൗണ്‍, ആറുമണിക്ക് ഐ .എം. എ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടി ഉദ്ഘാടനം, തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയം, 19നു രാവിലെ 10ന് ബാലസൗഹൃദ കേരളം, ശിശു സൗഹൃദ മണ്ഡലംതല കണ്‍വന്‍ഷന്‍ ഉദ്ഘാടനവും ധര്‍മ്മടം ജെ. സി .എസ് സ്‌കൂളിന് ഇന്‍ഡസ് ടവര്‍ നല്‍കുന്ന ബസിന്റെ ഫ്ളാഗ് ഓഫും താക്കോല്‍ കൈമാറ്റവും, പിണറായി കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിങ്ങനെയാണ് പരിപാടികള്‍.