Connect with us

Breaking News

കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളില്‍ അപേക്ഷ ക്ഷണിക്കുന്നു

Published

on

Share our post

സംസ്ഥാന വഖ്ഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വിവിധ വഖ്ഫുകളില്‍ വഖ്ഫ് നിയമ പ്രകാരം ഇന്ററിംമുതവല്ലിമാരെയും, എക്സിക്യൂട്ടീവ് ഓഫീസര്‍മാരെയും നിയമിക്കുന്നു. മുസ്ലിം സമുദായത്തില്‍പെട്ട 60 വയസ്സില്‍ താഴെ പ്രായമുള്ള ബിരുദധാരികളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വഖ്ഫ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത ബിരുദധാരികളായവര്‍ക്കും അപേക്ഷിക്കാം.

നിയമിക്കപ്പെടുന്ന വഖ്ഫ് സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചായിരിക്കും പ്രതിഫലം. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ച് മണിക്കകം ഡിവിഷണല്‍ ഓഫീസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഡിവിഷണല്‍ ഓഫീസ്, ജില്ലാ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ റോഡ്, താണ, കണ്ണൂര്‍-670012 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍:0497 2707037.


Share our post

Breaking News

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി

Published

on

Share our post

കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Trending

error: Content is protected !!