പെരളശ്ശേരിയില്‍ ശുചിത്വപദയാത്ര 17 മുതല്‍
മാലിന്യങ്ങള്‍ വലിച്ചെറിയാത്ത പഞ്ചായത്താക്കാന്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 17 മുതല്‍ 22 വരെ ശുചിത്വ പദയാത്ര നടത്തും. എല്ലാ വാര്‍ഡുകളെയും ബന്ധപ്പെടുത്തി നടത്തുന്ന പദയാത്ര 17നു വൈകീട്ട് നാലിന് വക്കുമ്പാട് എല്‍ .പി സ്‌കൂളിനു സമീപത്ത് നിന്നും ആരംഭിക്കും.
പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, യുവാക്കള്‍, കുട്ടികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കും.
ഇതോടൊപ്പം വനിതാ കലാ ട്രൂപ്പിന്റെ സംഗീത ശില്‍പങ്ങള്‍, നാടകം എന്നിവയുമുണ്ടാകും. പെരളശ്ശേരിയെ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയല്‍ മുക്ത പഞ്ചായത്താക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ .വി ഷീബ പറഞ്ഞു.