ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയ യുവാക്കൾ മരിച്ചു

തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി കുറ്റിപ്പള്ളം ചിദംബരത്തിൻ്റെ മകൻ കൃഷ്ണകുമാർ (16), കട്ടപ്പുറം പുളിക്കൽ ശങ്കരൻ്റെ മകൻ സഞ്ജയ് (17) എന്നിവരാണ് മരിച്ചത്.
കൊച്ചിയിൽ നിന്ന് മടങ്ങവേ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്ന് പോലീസ് പറയുന്നു.