സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി

കണ്ണൂര്‍:സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. പ്രധാന വേദിയായ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം .എല്‍. എ പന്തലിന്റെ കാല്‍ നാട്ടി.
1000 പേര്‍ക്കുള്ള ഇരിപ്പിടമാണ് പോലീസ് മൈതാനിയില്‍ ഒരുക്കുക. ഇതിന് പുറമെ മുന്‍സിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ട് വേദികള്‍, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലായാണ് ഡിസംബര്‍ 18 മുതല്‍ 21 വരെ കേരളോത്സവം നടക്കുക.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, ജില്ലാ യൂത്ത് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി .പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.