കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം 18 മുതൽ

കണ്ണൂർ: കുന്നത്തൂർ പാടി തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16 വരെ നടക്കുമെന്ന് ട്രസ്റ്റി ജനറൽ മാനേജർ എസ്.കെ കുഞ്ഞിരാമൻ നായനാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
18ന് രാവിലെ മുതൽ താഴെ പൊടിക്കളത്തെ മടപ്പുരയിൽ തന്ത്രി പേർക്കിളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമം, ശുദ്ധി, വാസ്തുബലി, ഭഗവതിസേവ എന്നീ ചടങ്ങുകൾ നടക്കും.
ആദ്യദിവസമായ 18 ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലുഘട്ടങ്ങളായ ബാല്യം, കൗമാരം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധീകരിച്ച് പുതിയമുത്തപ്പൻ, പുറം കാലമുത്തപ്പൻ, നാടുവാൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടിക്കും.ഉത്സവകാലത്ത് ഭക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം.