കേരള ബാങ്കിന്റെ ഐ.എഫ്.എസ് കോഡുകളിൽ മാറ്റം
കണ്ണൂർ: ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്ക് രൂപീകരിച്ചതിനെ തുടർന്നുള്ള ഐടി സംയോജനത്തിന്റെ ഭാഗമായി ബാങ്കിന്റെ ജില്ലയിലെ ശാഖകളുടെ ഐ.എഫ്.എസ് കോഡുകൾ തിങ്കളാഴ്ച മുതൽ മാറും.
പുതിയ ഐ.എഫ്.എസ്‌സി സംബന്ധമായ വിവരങ്ങൾ ബാങ്കിന്റെ ശാഖകളിൽനിന്ന് ലഭിക്കും. ബാങ്ക് പുതിയ കോർബാങ്കിങ് സൊല്യൂഷനിലേക്ക് മാറുന്നതിനാൽ ശനിയാഴ്ച പകൽ പന്ത്രണ്ട് മുതൽ എ ടി എം, ഓൺലൈൻ ഇടപാടുകൾ തടസ്സപ്പെടും.