Breaking News
പച്ചക്കറിക്കൂട്ടിൽ ആയുർവേദ വിപ്ലവം
പിണറായി: തരിശായി കിടന്ന പിണറായി ഗവ. ആയുർവേദ ആസ്പത്രി വളപ്പിലിപ്പോൾ പുഷ്ടിയോടെ വളരുന്ന പച്ചക്കറികളും ഔഷധ സസ്യങ്ങളുമൊക്കെയാണ്. ആരോഗ്യസേവനത്തിനൊപ്പം കൃഷിയിലും വിജയഗാഥ രചിക്കുകയാണ് ആരോഗ്യപ്രവർത്തകർ. തുടർച്ചയായി നാലാം വർഷവും മട്ടുപ്പാവിൽ കൃഷിചെയ്ത് വിളവെടുത്ത പച്ചക്കറികൾ ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യമായി നൽകിയാണ് ഇവർ വ്യത്യസ്‌തരാകുന്നത്.
പിണറായി കൃഷി ഭവന്റെ സഹകരണത്തോടെയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്തതെങ്കിലും പിന്നീട് വിത്തും തൈകളും വളവും ജീവനക്കാർ അവരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതം മാറ്റിവച്ചാണ് വാങ്ങിയത്. മെഡിക്കൽ ഓഫീസർ ബിജോ ജോസ് മട്ടുപ്പാവ് പച്ചക്കറി കൃഷിക്ക് നല്ല പിന്തുണയാണ് നൽകുന്നത്. കൃഷിയുടെ ചുക്കാൻ പിടിക്കുന്നത് ജീവനക്കാരനായ കക്കോത്ത് പ്രഭാകരനാണ്. ഔഷധസസ്യ തോട്ടങ്ങൾ നിർമിക്കുന്നതിനും ഔഷധസസ്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനും വലിയൊരു തുകയാണ് ശമ്പളത്തിൽനിന്ന് അദ്ദേഹം മാറ്റിവയ്‌ക്കുന്നത്.
നല്ല തിരക്കുള്ള ആസ്പത്രിയിൽ നാല് ജീവനക്കാരാണുളളത്. ഒഴിവ് ദിനങ്ങളിലും ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പും ശേഷവുമാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത് . പുതിയ ആയുർവേദ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടൊപ്പം കൃഷിയുടെ വ്യാപ്തി കൂട്ടുക എന്ന ദൗത്യമാണ് മുന്നിലുള്ളതെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
ആസ്പത്രിയിൽ ഔഷധത്തോട്ടമുണ്ടെങ്കിലും 500 ഔഷധസസ്യങ്ങളുടെ മ്യൂസിയമാണ് ജീവനക്കാർ സ്വപ്നം കാണുന്നത്. പാഷൻ ഫ്രൂട്ട് കൃഷി, തേനീച്ച കൃഷി, ഗപ്പി മീൻ വളർത്തൽ, കഷായ വേസ്‌റ്റുകൊണ്ട് കമ്പോസ്റ്റ് നിർമാണം, സൗജന്യ ഔഷധ സസ്യവിതരണം ഒക്കെയുണ്ട് ഇവരുടെ പ്രവർത്തനങ്ങളിൽ. നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തി. ജീവനക്കാരായ പി പ്രമോദും കെ സി ഷീബയും എല്ലാ പ്രവർത്തനങ്ങളിലും സജീവമാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു