സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ സൂക്ഷ്മ പരിശോധന

പഴയങ്ങാടി: ജനജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി കണ്ണൂർ റൂറൽ പൊലീസിന് കീഴിൽ പഴയങ്ങാടി മേഖലയിൽ സൂക്ഷ്മ പരിശോധന നടത്തി. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, മാടായിപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ ബുധനാഴ്ച ഡോഗ്സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടർ ദിനങ്ങളിൽ പരിശോധന തുടരും.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലായിരിക്കും പരിശോധന. കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡിലെ പോലീസ് നായ് റീമയുടെ സഹായത്തോടെ ബോംബ് സ്ക്വാഡ് അംഗങ്ങളാണ് പരിശോധന നടത്തിയത്.
ബോംബ് സ്ക്വാഡ് എസ്.ഐ നാണു തറവട്ടത്തിൽ, സി.പി. ധനേഷ്, രഞ്ജിത്ത്, സി.പി.ഒ. സുരേഷ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.