Breaking News
കണ്ണൂരിന്റെ മനസ്സിലുണ്ട് ഉത്രാടരാത്രിയിലെ ദുരന്തസ്മൃതി
പയ്യന്നൂർ: 2012 ആഗസ്റ്റ് 27ന്റെ ഉത്രാടരാത്രി കണ്ണൂരിന് മറക്കാനാവില്ല. കേരളം കണ്ട ഏറ്റവും വലിയ ടാങ്കർ ദുരന്തത്തിന് അന്നാണ് കേരളം സാക്ഷിയായത്. ചാല ബൈപാസിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 20 മനുഷ്യജീവനുകൾ. സ്വന്തം വീട്ടിൽ അന്തിയുറങ്ങിയ ഒരുപറ്റം മനുഷ്യരായിരുന്നു അന്ന് കണ്ണൂർ ചാലയിൽ വെന്തുരുകിയത്.
അപകടം രാത്രിയായതും തീവ്രത കൂടാൻ കാരണമായി. പലരും വിവരമറിയാതെ മരണത്തിന്റെ വായിലേക്ക് ഓടിയണയുകയായിരുന്നു.ദുരന്തത്തെ തുടർന്ന് അന്നത്തെ കേരളസർക്കാർ ചില നിയമങ്ങളെടുത്തിരുന്നു. ടാങ്കർലോറികളിൽ രണ്ടു ഡ്രൈവർമാർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നായിരുന്നു അതിലൊന്ന്. പകൽസമയങ്ങളിൽ വാഹനങ്ങൾ ആളൊഴിഞ്ഞ ഇടങ്ങളിൽ നിർത്തി ഡ്രൈവർമാർ വിശ്രമിക്കണമെന്നത് രണ്ടാമത്തേതും.
എന്നാൽ, ആദ്യമൊക്കെ രണ്ടുപേർ ഉണ്ടായിരുന്നുവെങ്കിലും ആ തീരുമാനത്തിന് അൽപായുസ്സ് മാത്രമാണുണ്ടായത്. വാതകദുരന്തം അധികൃതർ മറന്നതോടെ ടാങ്കർ ഉടമകൾ പഴയ രീതിയിലേക്കുതന്നെ തിരിച്ചുപോയി. ഇപ്പോൾ എല്ലാ ദീർഘദൂര ടാങ്കർ ലോറികളിലും ഒരാൾ മാത്രമാണുള്ളത്. സാധാരണ ചരക്കുലോറികളിൽ പോലും രണ്ടാളുള്ളപ്പോഴാണിത്.
കഴിഞ്ഞ വർഷം കണ്ണൂരിലും എടാട്ടും 2018, 19 വർഷങ്ങളിലും വെള്ളൂരിലും ടാങ്കറുകൾ അപകടത്തിൽപെട്ടപ്പോഴും ഡ്രൈവർ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ തീരുമാനം ഒരുപരിധിവരെ നടപ്പാകുന്നുണ്ട്. എന്നാൽ, റോഡിലെ തിരക്കുകാരണം ഡ്രൈവർമാർ സ്വയമെടുത്തതാണ് ഈ തീരുമാനമെന്നാണ് നാട്ടുകാർ പറയുന്നത്.
പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ പരിശോധന ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്. മറ്റ് സുരക്ഷാ നിർദേശങ്ങളും ജലരേഖയായി പരിണമിച്ചു.ചൊവ്വാഴ്ച ഏഴിലോട് അപകടത്തിൽപെട്ട ലോറിയിലുണ്ടായ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്തുവരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് ചൊവ്വാഴ്ച ദുരന്തം വഴിമാറിയത്. വാതകച്ചോർച്ചയില്ലെന്ന സ്ഥിരീകരണം വരുന്നതിന് മുമ്പുതന്നെ മൊബൈൽ കാമറകൾ നിർബാധം പ്രവർത്തിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു