പേരാവൂര്‍ തൊണ്ടിയില്‍ ജിമ്മിജോര്‍ജ് റോഡരികില്‍ മാലിന്യ നിക്ഷേപം

തൊണ്ടിയില്‍: പേരാവൂര്‍ തൊണ്ടിയില്‍ ജിമ്മിജോര്‍ജ് റോഡരികില്‍ മാലിന്യ നിക്ഷേപം. വീടുകളില്‍ നിന്നുള്ള പാമ്പേഴ്‌സ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് രാത്രിയുടെ മറവില്‍ ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി ഫൈന്‍ ഇടാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ മുള്ളേരിക്കല്‍ പറഞ്ഞു.
ഇതിന് സമീപത്തായി കാഞ്ഞിരപുഴ പുഴയോരത്തും മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനൊപ്പം ഇവരെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.