ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
സംസ്ഥാന കേരളോത്സവം ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബർ 18 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ 18ന് വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ നഗരത്തിൽ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഘോഷയാത്ര കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് പോലീസ് മൈതാനിയിൽ സമാപിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഫുട്‌ബോൾ ടോക്ക്, ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ബിഗ് സ്‌ക്രീൻ പ്രദർശനം എന്നിവയും ഒരുക്കിയതായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി .പി ദിവ്യ എന്നിവർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ നഗരത്തിൽ പോലീസ് മൈതാനി, മുനിസിപ്പൽ സ്‌കൂൾ, ദിനേശ് ഓഡിറ്റോറിയം, ജവഹർ ലൈബ്രറിയിലെ രണ്ടു വേദികൾ, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.
59 ഇനം കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്ന് 3500ൽ പരം മത്സരാർഥികൾ എത്തിച്ചേരും. രജിസ്‌ട്രേഷൻ 18ന് ഉച്ച രണ്ടിന് ആരംഭിക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. അന്ന് സിതാര കൃഷ്ണകുമാർ നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരം ഉണ്ടാവും. ഏറ്റവും മികച്ച ജില്ലയ്ക്ക് എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നൽകും.
കലാതിലകം, കലാപ്രതിഭ എന്നിവർക്ക് 10,000 രൂപയുടെ പുരസ്‌കാരം നൽകും. കേരളോത്സവത്തിന്റെ കവറേജ്, ഫോട്ടോഗ്രഫി, റിപ്പോർട്ടിംഗ് എന്നിവയ്ക്ക് മാധ്യമപ്രവർത്തകർക്ക് 10,000 രൂപയുടെ കാഷ് അവാർഡ് നൽകും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.കെടിഡിസി ലൂം ലാൻഡിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ.ഡി.എം. കെ .കെ ദിവാകരൻ, യുവജനക്ഷേമ ബോർഡ് അംഗം വി കെ സനോജ്, ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. രത്‌നകുമാരി, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ .വി അജയകുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ .വി പ്രസീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ എന്നിവർ പങ്കെടുത്തു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്