വിദ്യാർഥികളിൽ പത്രവായന ശീലമാക്കാൻ ക്വിസ് മത്സരം

കൊട്ടിയൂർ: വിദ്യാർഥികളിൽ പത്രവായനശീലമാക്കാൻ സ്‌കൂളിൽ ക്വിസ് മത്സരം.കൊട്ടിയൂർ ശ്രീനാരായണ എൽ.പി.സ്‌കൂളിലാണ് പത്രവായന വർധിപ്പിക്കാനും പൊതു വിവരം പരിപോഷിപ്പിക്കുന്നതിനും ആഴ്ചയിൽ മൂന്ന് ദിവസം പത്രവായനയെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
അതത് ദിവസത്തെ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ക്ലാസ് ബോർഡിൽ അധ്യാപകർ എഴുതിയിടുന്ന ചോദ്യങ്ങൾക്ക് വിദ്യാർഥികൾ ഉത്തരമെഴുതി സമ്മാന പെട്ടിയിൽ നിക്ഷേപിക്കണം.ആഴ്ചയിലൊരു ദിവസം നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സമ്മാനം നല്കുന്നതാണ് പദ്ധതി.
ഈ ആഴ്ചയിലെ വിജയി ദേവദത്ത്.ടി.വിനുവിന് മുൻ അധ്യാപിക കെ.ഇ.ജൈസമ്മ സമ്മാനം കൈമാറി.പ്രഥമധ്യാപകൻ പി.കെ.ദിനേശ്,പി.ടി.എ.പ്രസിഡന്റ് ബിനോയ് കുമ്പുങ്കൽ,സ്‌കൂൾ മാനേജർ പി.തങ്കപ്പൻ എന്നിവർ സംസാരിച്ചു.