Breaking News
‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പ്രസിദ്ധീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തി, ഓരോ വിദ്യാലയത്തിന്റെ പേരിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ബൃഹദ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ 1500ഓളം വിദ്യാലയങ്ങളിൽ നിന്ന് 1500ഓളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ കവർ ചിത്രം വരക്കും.
ആയിരത്തി അഞ്ഞൂറോളം കുട്ടി എഡിറ്റർമാർ ഉണ്ടാകുന്നു. അത്ര തന്നെ സബ് എഡിറ്റർമാരും ഉണ്ടാകുന്നു.കുട്ടികൾക്കിടയിൽ പോലും ലഹരി ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എഴുത്തും വായനയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാർഥി ജീവിതം ക്രിയാത്മകമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും സജീവ പങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്.
കഥ, കവിത, യാത്രാനുഭവങ്ങൾ, പ്രാദേശിക ചരിത്രം, ശാസ്ത്ര കുറിപ്പുകൾ, പരിസ്ഥിതി രചനകൾ തുടങ്ങിയവയാണ് സമാഹരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തിൽ ഇഷ്ടമുള്ളവ വിദ്യാലയത്തിന് തിരഞ്ഞെടുക്കാം. ഒരു പുസ്തകത്തിൽ ഒരു വിഭാഗം മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. ഒരു വിദ്യാലയത്തിന് ഒന്നിൽ കൂടുതൽ വിഷയം തിരഞ്ഞെടുക്കാം. വിഷയം നിശ്ചിത ഫോമിൽ അറിയിക്കണം. വിദ്യാർഥികളിൽ നിന്നുമുള്ള രചനകൾ ഡിസംബർ 31ന് മുമ്പായി ശേഖരിച്ച് എഡിറ്റോറിയൽ അംഗങ്ങളെ ഏൽപിക്കണം. ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറിയിലും ഒരുമിച്ചോ പ്രത്യേകമായോ പുസ്തകം തയ്യാറാക്കാം. 70 മുതൽ 100 വരെയുള്ള പേജുകളിൽ ഒതുങ്ങുന്ന പുസ്തകങ്ങളാണ് ഉദ്ദേശിക്കുന്നത്.
വിദ്യാരംഗം കലാസാഹിത്യ വേദി സ്‌കൂളുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകും. ജില്ലാതല എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച ശേഷമായിരിക്കും രചനകൾ പരിഗണിക്കുക. അവ സ്‌കൂൾ തല എഡിറ്റോറിയൽ ബോർഡും പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9539238383, 9747251000. അയക്കേണ്ട ഇമെയിൽ വിലാസം: booksmatter 2022@gmail.com
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. രത്‌നകുമാരി, സെക്രട്ടറി റ്റൈനി സൂസൻ ജോൺ എന്നിവരും പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു