Connect with us

Breaking News

ജാതി അധിക്ഷേപ കേസ്; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Published

on

Share our post

കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് ഹൈക്കോടതി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാവൂ എന്നും പ്രതികളോട് പൊലീസ് ഹരാസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.

എഫ്ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീനിജൻ എംഎൽഎയ്ക്കും നോട്ടീസ് അയക്കും. ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അന്വേഷണം തുടരാമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്.അതേസമയം, കേസിൽ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു.

അറസ്റ്റ് തടയരുതെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ അക്കാര്യം പറയാനാകില്ലെന്നായിരുന്നു സർക്കാറിന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകാം എന്ന് അറിയിച്ച കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിച്ചു.

ശ്രീനിജിനേക്കാളും ശത്രുതയുള്ള പി ടി തോമസിനെയും ബെന്നി ബഹന്നാനെയും സാബു ബഹിഷ്‌കരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു. പരാതി നൽകാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. സംഭവം നടന്ന് മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു.എംഎൽഎയുടെ പരാതി ഗൗരവമുള്ളതെന്നും ബഹിഷ്കരണം ഒരു തരത്തിൽ അപമാനിക്കൽ തന്നെയെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എംഎൽഎയുടെ ഓരോ ചടങ്ങും ബഹിഷ്കരിക്കുകയാണെന്ന സർക്കാരിന്റെ മറുപടിയിൽ അഭിഭാഷകർ കോടതി ബഹിഷ്കരിക്കാറില്ലേ എന്ന് ജഡ്ജി തിരിച്ച് ചോദിച്ചു.

അത് എങ്ങനെ അപമാനം ആകും എന്നും കോടതി ആരാഞ്ഞു. ബഹിഷകരണം ഒരു തരത്തിൽ അപമാനിക്കലാണെന്ന് സർക്കാർ ആവർത്തിച്ചു. എന്നാൽ ബഹിഷ്കരണം പ്രതിഷേധ മാർഗമാണെന്ന് നിരീക്ഷിച്ച കോടതി സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടയുകയായിരുന്നു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!