കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കും

Share our post

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ രണ്ട് കർഷകരുടെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമുകളിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഇന്ന് വൈകുന്നേരത്തോടെ എണ്ണായിരത്തോളം താറാവുകളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചിവിൽപ്പന നിരോധിച്ചിട്ടുണ്ട്.ഭൂമിശാസ്ത്രപരമായി വളരെ ഉള്ളിലുള്ള മേഖലയായതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാൻ സാദ്ധ്യത കുറവാണ്.

അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. അതേസമയം, കർഷകർ കടുത്ത ആശങ്കയിലാണ്. ക്രിസ്തുമസ് മുന്നിൽക്കണ്ട് വളർത്തിയ വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!