സഞ്ചരിക്കുന്ന ലോക് അദാലത്ത്

കണ്ണൂർ :ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 27 വരെ സൗജന്യ നിയമ സേവനവും നിയമസഹായവും നൽകുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ അദാലത്ത് നടത്തുന്നു. ജഡ്ജ്, അഭിഭാഷകർ എന്നിവർ ഉൾപ്പെടുന്ന സംഘമാണു സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ ഭാഗമാകുക.
കുടുംബ പ്രശ്നങ്ങൾ, വഴി തർക്കങ്ങൾ, അതിർത്തി തർക്കങ്ങൾ തുടങ്ങി മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിയുന്ന ഏതു പ്രശ്നവും നിയമ കുരുക്കുകൾ ഒഴിവാക്കി പരിഹരിക്കാൻ അദാലത്തിലൂടെ കഴിയും. 19നകം പരാതി സമർപ്പിക്കണം. 9446822297, 9895273712.