ഡിജിറ്റൽ സർവേ സൗജന്യമല്ല; 858 കോടി ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാൻ സർക്കാർ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ സൗജന്യമല്ല. പദ്ധതിക്ക് ചെലവാകുന്ന 858 കോടി രൂപയും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും. പദ്ധതിച്ചെലവ് ആദ്യം സർക്കാർ വഹിക്കുമെങ്കിലും ഈ തുക ഭൂവുടമസ്ഥരുടെ കുടിശിക തുകയായി കണക്കാക്കും. കരമടക്കുമ്പോൾ ഈ തുക ഭൂവുടമകൾ തിരികെ അടയ്ക്കണം. സർവേ ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

സംസ്ഥാനത്തെ 1580 വില്ലേജുകളിൽ നാലുവർഷം കൊണ്ട് ഡിജിറ്റൽ സർവേ പൂർത്തീകരിക്കാനായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനമടക്കം കഴിഞ്ഞ മാസം നടന്നിരുന്നു.

858 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഈ ചെലവ് തിരിച്ചുപിടിക്കാനുള്ള ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. പണംമുടക്കി കൊണ്ട് സർക്കാർ ആദ്യം ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കും. അതിന് ശേഷം ഭൂവുടമകൾ കരമടക്കാൻ എത്തുമ്പോൾ അതിൽ നിന്നും തുക ഈടാക്കാനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!