അടൂരിൽ ലോഡ്‌ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവതി അവശനിലയിൽ

Share our post

പത്തനംതിട്ട: അടൂരിൽ ലോഡ്‌ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീനിലയത്തിൽ ശ്രീജിത്ത് (29) ആണ് മരിച്ചത്.

തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ഷീബയാണ് ആസ്പത്രിയിൽ അവശനിലയിലുള്ളത്. 39കാരിയായ ഇവരുടെ മൊഴി പോലീസ്എടുത്തിട്ടുണ്ട്. ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്നാണ് ഷീബ മൊഴി നൽകിയിട്ടുള്ളത്.

ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു.ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടു പേരും വിവാഹിതരാണ്. ഷീബയുടെ ഭർത്താവ് മരിച്ചു. ഞായറാഴ്ചയാണ് രണ്ടു പേരും അടൂരിൽ എത്തി മുറി എടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!