24,563 ലഹരിക്കേസുകൾ, 27088 പ്രതികൾ

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മാത്രം 24,563 ലഹരിക്കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 27,088 പ്രതികളെ അറസ്റ്റു ചെയ്തു. 3039 കിലോ കഞ്ചാവ്, 14 കിലോ എം.ഡി.എം.എ, രണ്ടു കിലോയിലധികം ഹാഷിഷ്, ഒരു കിലോയിലധികം ബ്രൗൺഷുഗർ, 36 കിലോയിലധികം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

മയക്കുമരുന്ന്‌ കേസുകളിൽ സ്ഥിരം കുറ്റവാളികളായ 94പേർക്കെതിരെയും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 1277പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.സംസ്ഥാനത്ത് സിന്തറ്റിക് ഡ്രഗ്സ് വ്യാപകമാകുന്നത് ഗൗരവകരമാണ്. ഇതിനുവേണ്ടി മാത്രം പ്രത്യേക എൻഫോഴ്സ്‌മെന്റ് ടൂറിസ്റ്റ്‌ കേന്ദ്രം, റിസോർട്ട് എന്നിവകേന്ദ്രീകരിച്ചും നിശാപാർട്ടികളിലും പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് വ്യാപകമായി ബാർലൈസൻസ് നൽകിയിട്ടില്ല. ത്രീ സ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകൾക്ക് നിയമാനുസരണം മാത്രമാണ് ലൈസൻസ് അനുവദിച്ചത്. രാഷ്ട്രീയ പാർട്ടികളെ മറയാക്കി ലഹരി മാഫിയ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!