വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; നിർത്തിയിട്ട ഓട്ടോ തകർത്തു

Share our post

കൽപ്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിലാണ് കാട്ടാന ഇറങ്ങിയത്. നിർത്തിയിട്ട ഓട്ടോ കാട്ടാന തകർത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകർത്തത്.

മൂന്ന് ആനകളിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്.
കാട്ടാനകൾ പുഴ കടന്ന് കാട് കയറിയതായി വനപാലകർ അറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!