സർവ്വകലാശാല വനിതാ വിഭാഗം റസലിംഗ്; കണ്ണൂർ എസ് .എൻ കോളേജ് ചാമ്പ്യന്മാർ

കണ്ണൂർ: എസ്.എൻ. കോളേജിന്റെ അഭിമുഖ്യത്തിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ സർവ്വകലാശാല വനിതാ വിഭാഗം റസലിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ. കോളേജ് 36 പോയിന്റോടെ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം 23 പോയിന്റോടെ മേരി മാതാ മാനന്തവാടിയും മൂന്നാംസ്ഥാനം 12 പോയിന്റോടെ ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരിയും കരസ്ഥമാക്കി.
തലശ്ശേരി എസ്.എ.ഐ ഡയറക്ടർ ഇൻ ചാർജ് ടി.സി. മനോജ് ഉദ്ഘാടനം ചെയ്തു. സർവകലാശാല അസി. ഡയറക്ടർ ഡോ. കെ.വി അനൂപ് മുഖ്യാതിഥിയായി. സമാപന സമ്മേളനത്തിൽ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ സമ്മാനദാനം നിർവഹിച്ചു.
സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം പി. രഘുനാഥ്, റസലിംഗ് കോച്ച് ഗിരിധർ, റസലിംഗ് അസോസിയേഷൻ സെക്രട്ടറി നിസാമുദ്ദീൻ, ജിജിത്ത് എന്നിവർ പ്രസംഗിച്ചു.