കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; വ്യാപാരികൾക്ക് സംശയനിവാരണം

മണത്തണ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് യോഗം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.ജി.മന്മദൻ അധ്യക്ഷത വഹിച്ചു.
ആർദ്രം പദ്ധതി വിശദീകരണം ജില്ലാ ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ നിർവഹിച്ചു.ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.ബഷീർ,പി.പി.മനോജ് കുമാർ,എ.കെ.ഗോപാലകൃഷ്ണൻ,എം.സുകേഷ് എന്നിവർ സംസാരിച്ചു.qwa21