ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബരോഗ്യ കേന്ദ്രം കയ്യൂരിൽ

Share our post

കണ്ണൂർ: ​ഇ​ന്ത്യ​യി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​കുടുംബാരോഗ്യ കേ​ന്ദ്രം കയ്യൂരിലാണ്.​ 99​ ​പോ​യി​ന്റ് നേടി​ ​ രണ്ടാം തവണയാണ് കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം രാജ്യത്ത് മികവിൽ ഒന്നാമതെത്തിയത്.സാ​ധാ​ര​ണ​ ​റൂ​റ​ൽ​ ​ഡി​സ്‌​പെ​ൻ​സ​റി​യാ​യി​രു​ന്ന​ ​ഈ​ ​ആസ്പത്രി​ ​പി​ന്നീ​ട് ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​മാ​യും​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​മാ​യും​ ​മാ​റി​. ഒ.​പി,​ ​ലാ​ബ്,​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​പ​രി​പാ​ടി,​ ​പൊ​തു​ഭ​ര​ണം,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​പ്ര​ധാ​ന​ ​സേ​വ​ന​ങ്ങ​ൾ,​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം,​ ​ശു​ചി​ത്വം,​ ​രോ​ഗീ​സൗ​ഹൃ​ദം​ ​തു​ട​ങ്ങിയവയിൽ അനുകരണീയ മാതൃകയാണ് ഇവിടെ.

ശാ​സ്ത്രീ​യ​മാ​യ​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​സം​വി​ധാ​നം,​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണി,​ ​സോ​ളാ​ർ​ ​പ​വ​ർ,​ ​രോ​ഗി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​വി​ശ്ര​മ​സ്ഥ​ലം,​ ​ഹെ​ർ​ബ​ൽ​ ​ഗാ​ർ​ഡ​ൻ​ ​എ​ന്നി​വ​യൊ​ക്കെ​ ​ക​ണ്ടാ​ൽ​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജാ​ണെ​ന്ന് ​ ​തോ​ന്നും.
രോഗീസൗഹൃദവും ജനസൗഹ്യദവുമായ ഇടപെടലുകളിലൂടെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ആരോഗ്യ മേഖല പൂർണമായും മോചിതമായിട്ടില്ല.

വൻകിട സ്വകാര്യ ആസ്പത്രികളിൽമാത്രം ചെയ്തു വന്നിരുന്നതും ലക്ഷങ്ങൾ ചെലവ് വരുന്നതുമായ ശസ്ത്രക്രിയകൾ ഉൾപ്പെടെ വിജയകരമായി നിർവഹിക്കാൻ കഴിയുന്ന വിധത്തിലേക്ക് കേരളത്തിലെ പല സർക്കാർ ആസ്പത്രികളും ശക്തിപ്പെട്ടിട്ടുണ്ട്.അംഗീകാര നിറവിൽ 85സർക്കാർ ആസ്പത്രികൾസംസ്ഥാനത്തെ 85 സർക്കാർ ആസ്പത്രികൾക്കാണ് കഴി‌ഞ്ഞവർഷം എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്. മൂന്ന് ജില്ലാ ആസ്പത്രികൾ, നാല് താലൂക്ക് ആസ്പത്രികൾ, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ഏഴ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 66 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇതിൽപെടും.

തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്. എൻ.ക്യു.എ.എസ് അംഗീകാരം നേടിയെടുത്ത് മുന്നിലെത്തിയ ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂർ.സഹകരണ വകുപ്പിൽനിന്ന് ഏറ്റെടുത്ത കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും വലിയ വികസനപ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ഇ.എസ്‌.ഐ കോർപറേഷനിൽനിന്ന് ഏറ്റെടുത്ത കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാകുകയും ഈവർഷം 100 വീതം എം.ബി.ബി.എസ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!