ആലപ്പുഴയില്‍ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് എ.എസ്.ഐ.യെ; കഴിഞ്ഞദിവസം വൈകിട്ട് വരെ ഡ്യൂട്ടിയില്‍

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥനെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ എ.ആര്‍. ക്യാമ്പിലെ എ.എസ്.ഐ. കാഞ്ഞിരംചിറ സ്വദേശി ഫെബി ഗോള്‍സാല്‍വാസാണ് മരിച്ചത്. ഇ.എസ്.ഐ. ജങ്ഷന് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്.
ശനിയാഴ്ച വൈകുന്നേരം വരെ ഇദ്ദേഹം എ.ആര്‍. ക്യാമ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.