Connect with us

Breaking News

ഒരു കണ്ണ് വേണം,ചെങ്കണ്ണ് വരാതിരിക്കാൻ

Published

on

Share our post

കണ്ണൂർ : ചെങ്കണ്ണ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഏറെ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ രോഗം പകരുന്നതു തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ചെങ്കണ്ണുണ്ടായാൽ നേത്രരോഗ വിദഗ്ധന്റെ സേവനം തേടണം.

സർക്കാർ ആസ്പത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. ആശാവർക്കർമാരുടെയും ജെ.പി.എച്ച്എൻമാരുടെയും സേവനവും ലഭ്യമാണ്. ഇവർ വീടുകളിൽ പോയി മറ്റു രോഗവിവരങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നുണ്ട്. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്കു പടരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നൽകുകയും ചെയ്യും.

വിശ്രമം വേണം

ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസം വരെയും നീണ്ടുനിൽക്കാം. രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതു വരെ വീട്ടിൽ തന്നെ വിശ്രമിക്കുക.

ശ്രദ്ധിക്കാം ഇവ

ചെങ്കണ്ണ് വളരെ വേഗത്തിൽ പടർന്നു പിടിക്കാൻ സാധ്യതയുള്ള രോഗമാണ്. അതിനാൽ രോഗം ബാധിക്കാതിരിക്കാൻ പ്രത്യേക കരുതൽ വേണം.

∙ വ്യക്തി ശുചിത്വമാണ് ഏറെ പ്രധാനം.

∙ രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.

∙ രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് അകലം പാലിക്കണം.

∙ രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലായവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല.

∙ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകണം.

∙ കൈ വൃത്തിയായി കഴുകുന്നതിനു മുൻപു കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവശാലും തൊടരുത്.

∙ വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്കു രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ രോഗം ബാധിച്ചാൽ കണ്ണിന് ആയാസമുണ്ടാക്കുന്ന ജോലികൾ ചെയ്യരുത്.

∙ രോഗം ബാധിച്ചവർ മതിയായ ചികിത്സ തേടി വിശ്രമമെടുത്താൽ വളരെവേഗം തന്നെ ഇതു ഭേദമാകും.

കണ്ണിലുണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു.ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്കു നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.കണ്ണ് ചുവപ്പ്, അമിതമായി കണ്ണുനീർ വരുന്നത്, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണു തുറക്കാൻ കഴിയാത്ത അവസ്ഥ എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ.

ഡോ.കെ.നാരായണ നായ്ക്, ഡിഎംഒ : ഇതു ചെങ്കണ്ണ് കൂടുതലായി പകരുന്ന സമയമാണ്. സ്കൂളുകൾ, ആളുകൾ കൂട്ടം കൂടാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ പ്രത്യേക കരുതൽ വേണം. കോവിഡ് കാലത്തെപ്പോലെ കൈകഴുകുന്നതിനും സാമൂഹിക അകലത്തിനും പ്രാധാന്യം കൊടുക്കണം. അനാവശ്യമായി കണ്ണിലോ മൂക്കിലോ തൊടുന്ന ശീലം ഒഴിവാക്കാം. രോഗം പടരുന്ന സാഹചര്യത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ബോധവൽക്കരണമാണ് ഏറ്റവും പ്രധാനം.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!