Connect with us

Breaking News

പുഴുക്കലരി വെട്ടിക്കുറച്ച് കേന്ദ്രം ; റേഷൻകടകൾ പ്രതിസന്ധിയിൽ

Published

on

Share our post

പാലക്കാട്‌: റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്തിനുള്ള വിഹിതം 70ൽ നിന്ന്‌ 30 ശതമാനമാക്കി. പകരം പച്ചരി 70 ശതമാനമാക്കി. പി.എം.ജി.കെ.എ.വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌.സി.ഐ ഗോഡൗണുകളിൽ എത്തിയത്‌ മുഴുവൻ പച്ചരിയാണ്‌. മാർച്ച്‌ വരെ ഇതേനില തുടരും.

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്‌. പൊതുവിപണിയിൽ അരിവില കുത്തനെ ഉയരാൻ കേന്ദ്രനടപടി ഇടയാക്കും. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവയ്‌പ്പിനുമുള്ള സാധ്യതയും കൂടും. സ്വകാര്യ മില്ലുകളെ സഹായിക്കാനുള്ള നീക്കമാണ്‌ ഇതിന്‌ പിന്നിലെന്നും ആരോപണമുണ്ട്‌.

എ.എ.വൈ, മഞ്ഞ, പിങ്ക്‌ കാർഡുടമകളാണ്‌ കൂടുതൽ ദുരിതത്തിലാക്കുക. എഎവൈക്കാർക്ക്‌ പുഴക്കലരിക്കുപകരം മാസം 30 കിലോ പച്ചരിയാണ്‌ ഇനി ലഭിക്കുക. മുൻഗണനക്കാർക്ക്‌ നാലു കിലോയും കിട്ടും. കേരളത്തിൽ പച്ചരിച്ചോറ്‌ കഴിക്കുന്നവർ പൊതുവേ കുറവായത്‌ പ്രതിസന്ധിയുടെ ആഴം കൂട്ടും.

സംസ്ഥാനത്ത്‌ ആകെയുള്ള 93.10 ലക്ഷം കാർഡിൽ 5.89 ലക്ഷം എ.എ.വൈ കാർഡും 35.07 ലക്ഷം കാർഡ്‌ മുൻഗണനാ വിഭാഗവുമാണ്‌.ഈ വിഷയത്തിൽ റേഷൻ കടയുടമകൾ നിസഹായവസ്ഥയിലാണ്‌. അരി മാറ്റിനൽകണമെന്ന കാർഡുടമകളുടെ ആവശ്യത്തിൽ കൈമലർത്താനേ ഇവർക്ക്‌ സാധിക്കൂ. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സാധാരണക്കാരുടെ അന്നംമുട്ടും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!