Breaking News
കൈത്തറി ഉൽപ്പാദന ച്ചെലവ് കുറക്കാൻ വിദഗ്ധ സമിതി നിർദേശം സമർപ്പിക്കും
കണ്ണൂർ: കൈത്തറി മേഖലയിലെ ഉൽപ്പാദനച്ചെലവ് കുറക്കാനുള്ള നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌നപരിഹാരം നിർദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ഉൽപ്പാദനച്ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം.
അതിനാൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദന ചെലവ് കുറക്കാനുള്ള മാർഗങ്ങൾ സമിതി സർക്കാരിനെ അറിയിക്കും. ചെലവ് കുറയുമ്പോൾ വിപണിയിൽ മറ്റ് ഉൽപ്പന്നങ്ങളുമായി മത്സരിക്കാനാകും. കയറ്റുമതി വർധിപ്പിക്കാനുള്ള നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കുമെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി.
കൈത്തറി സംഘം, കയറ്റുമതിരംഗത്തെ വ്യവസായികൾ, കണ്ണൂർ ഐ.ഐ.എച്ച്ടി, ജില്ലാ കൈത്തറി വികസന സമിതി തുടങ്ങിയവയുടെ പ്രതിനിധികളുമായി സംഘം ശനിയാഴ്‌ച ചർച്ച നടത്തി.
കൈത്തറി ഉൽപ്പന്നങ്ങളുടെ ഗുണനിലവാര ഏകീകരണം നടപ്പാക്കണമെന്ന് അഭിപ്രായമുയർന്നു. ചർച്ചയിലുയർന്ന പ്രശ്നങ്ങളും അഭിപ്രായങ്ങളും സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തും.പുതിയകാലത്തെ വിപണിയിൽ അതിജീവിക്കാൻ കൈത്തറിമേഖല ആധുനികവൽക്കരിക്കണമെന്ന് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽ ഡയറക്ടർ കെ എസ് അനിൽകുമാർ പറഞ്ഞു.
ഉൽപ്പാദനത്തിനുമുമ്പും പിമ്പുമുള്ള ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഉൽപ്പന്നം രൂപകൽപ്പന ചെയ്യാൻ സ്ഥിരംസംവിധാനവും വേണം. പുതുതലമുറയ്‌ക്ക് മേഖലയിലേക്ക് കടന്നുവരാൻ മികച്ച തൊഴിലന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹാൻടെക്സ് പ്രസിഡന്റ് കെ മനോഹരൻ, മുൻ ഹാൻഡ്‌ലൂം ഡയറക്ടർ കെ എസ് പ്രദീപ്കുമാർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാദമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി അസി. പ്രൊഫസർ പി .ആർ ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് .ടി സുബ്രഹ്മണ്യൻ എന്നിവരാണ് സമിതിയിലുള്ളത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ .എസ് ഷിറാസ് സംസാരിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു