Connect with us

Breaking News

ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എം.പിമാർ മാത്രം

Published

on

Share our post

ന്യൂഡൽഹി:ഏക സിവിൽകോഡ്‌ സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്‍​ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്‍​ഗ്രസിന്റെ ഒറ്റയം​ഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില്‍ ഉണ്ടായിരുന്നില്ല. ബില്‍ അവതരണ നോട്ടീസ്‌ വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ്‌ അംഗങ്ങളിൽ സഭയില്‍ എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച്‌ വിട്ടുനിന്നു.

ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി അംഗം കിരോദി ലാൽ മീണയാണ്‌ ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്‌. ബില്ലവതരണത്തിന്‌ അനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ്‌ 23നെതിരെ 63 വോട്ടിന്‌ സഭ തള്ളി.

സി.പി.ഐ. എം രാജ്യസഭാ നേതാവ്‌ എളമരം കരീം, ഉപനേതാവ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ .എ റഹിം എന്നിവരാണ്‌ ബില്ലവതരണത്തെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌. മുന്‍കൂര്‍ അറിയിപ്പ് നല്‍കി എത്തിച്ച ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ത്ത് നോട്ടീസ്‌ നൽകാന്‍പോലും കോൺഗ്രസ്‌ താൽപ്പര്യപ്പെട്ടില്ല.

രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോണ്‍​ഗ്രസിന്റെ തണുപ്പന്‍ പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീ​ഗിനെ ചൊടിപ്പിച്ചു. വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ ഒരംഗംപോലും ഉണ്ടായില്ലെന്നും കോൺഗ്രസിന്റെ അസാന്നിധ്യം വേദനിപ്പിച്ചെന്നും മുസ്ലിംലീഗ് എം .പി. പി. വി അബ്‌ദുൾവഹാബ്‌ സഭയില്‍ തുറന്നടിച്ചു.

ഇക്കാര്യം ചാനല്‍വാര്‍ത്തയായതോടെയാണ് ജെബി മേത്തർ, ഇമ്രാൻ പ്രതാപ്‌ഗഡി, എൽ ഹനുമന്തയ്യ എന്നീ കോൺഗ്രസ്‌ അംഗങ്ങൾ സഭയിലെത്താന്‍ തയ്യാറായത്. ബില്ലവതരണത്തിനെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ച നീണ്ടതിനാലാണ് ഇവര്‍ക്ക് പേരിനെങ്കിലും സഭയില്‍ പ്രതിഷേധം രേഖപ്പെടുത്താനായത്.

സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന്‌ ബില്ലവതരണത്തെ എതിർത്ത്‌ എളമരം കരീം പറഞ്ഞു. ഇത്‌ രാജ്യത്ത്‌ ഭിന്നത സൃഷ്ടിക്കും. രാജ്യം കത്തുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്‌. എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമാണ്‌ രാജ്യത്തുള്ളത്‌. സ്വത്തുനിയന്ത്രണം, തൊഴിലാളികൾക്ക്‌ മാന്യമായ വേതനം തുടങ്ങി മറ്റ്‌ പല നിർദേശതത്വങ്ങളും ഭരണഘടനയിലുണ്ട്‌.

അതൊന്നും നടപ്പാക്കാൻ സംഘപരിവാർ താൽപ്പര്യപ്പെടുന്നില്ല. ഇതിപ്പോൾ അജൻഡ അടിച്ചേൽപ്പിക്കലാണ്‌. പിൻവലിക്കണം–- എളമരം കരീം ആവശ്യപ്പെട്ടു. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം തുടങ്ങിയവരും ബില്ലിനെതിരെ സംസാരിച്ചു.

വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം
ഏക സിവിൽകോഡ്‌ ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ്‌ അംഗങ്ങൾ ആരുമുണ്ടായില്ല. എ.ഐ.സി.സി പ്രസിഡന്റ്‌ കൂടിയായ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല.

വെള്ളിയാഴ്‌ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനില്‍ക്കുകയായിരുന്നു. ഏതൊക്കെ സ്വകാര്യ ബില്ലുകളാണ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കാൻ പരിഗണിക്കുകയെന്ന്‌ ദിവസങ്ങൾക്ക്‌ മുമ്പേ രാജ്യസഭാ സെക്രട്ടറിയറ്റ്‌ പരസ്യപ്പെടുത്തിയിരുന്നു. എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുമുണ്ട്‌.

ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ്‌ പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്‌തു.

ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ്‌ കൂടിയായ കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലാണ്‌ സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്‌. ഈ ഘട്ടത്തിൽ ഗോയലിനെ ഖണ്ഡിക്കാൻ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയോ മറ്റ്‌ കോൺഗ്രസ്‌ അംഗങ്ങളോ ഉണ്ടായില്ലെന്നത്‌ മുസ്ലിംലീഗ്‌ അംഗം അബ്‌ദുൾവഹാബിനെ വേദനിപ്പിച്ചു. ബില്ലിനെ എതിർത്ത്‌ സംസാരിച്ചപ്പോൾ ഈ വേദന അദ്ദേഹം സഭയിൽ പരസ്യമായി പങ്കുവച്ചു. ‘എന്റെ കോൺഗ്രസ്‌ സുഹൃത്തുക്കൾ ഇല്ലാത്തത്‌ വേദനിപ്പിക്കുന്നു’വെന്നായിരുന്നു’ വഹാബിന്റെ പരാമർശം.

എതിർത്തത്‌ ഇടതുപക്ഷവും 
ലീഗുമടക്കം ചുരുക്കം പാർടികൾ
സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏക സിവിൽ കോഡ്‌ സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത്‌ ഇടതുപക്ഷ പാർടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർടികൾമാത്രം. ഗുജറാത്തിലെ ദയനീയ തോൽവിക്കുശേഷം കൂടുതൽ തീവ്രഹിന്ദുത്വ നിലപാടിലേക്കാണ്‌ കോൺഗ്രസിന്റെ പോക്കെന്നത്‌ വ്യക്തമാക്കുന്നതാണ്‌ രാജ്യസഭയിലെ വിട്ടുനിൽക്കൽ.

ബില്ലിന്റെ അവതരണത്തെതന്നെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌ ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ്‌. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതാണ്‌ ബില്ലെന്നും സംഘപരിവാർ അജൻഡയാണെന്നും വി ശിവദാസൻ, എ .എ റഹിം, ജോൺ ബ്രിട്ടാസ്‌ എന്നിവർ ചൂണ്ടിക്കാട്ടി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!