Connect with us

Breaking News

അടിമുടി മാറ്റത്തിലേക്ക്, സർക്കാർ ആസ്പത്രികൾ

Published

on

Share our post

കണ്ണൂർ: മനം പിരട്ടുന്ന മരുന്നിന്റെ മണമുള്ള ഇടനാഴികൾ.. കാലൊടിഞ്ഞ ബഞ്ചിലെ കാത്തിരിപ്പ്.. മുറുക്കി ചുവപ്പിച്ച് തുപ്പിയ ജനൽപാളികൾ … അടർന്നു വീഴുന്ന മേൽക്കൂര…തറയിൽ പായ വിരിച്ചു കിടക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും… ഇതായിരുന്നു കുറച്ചു മുമ്പ് വരെ സർക്കാർ ആസ്പത്രികളുടെ നേർചിത്രം. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ഈ ചിത്രങ്ങൾ പടിക്കുപുറത്താണ്. ആരോഗ്യമേഖല അടിമുടി മാറുകയാണ്.

കൊവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറുകളുമായി ജനങ്ങൾ ആസ്പത്രികൾതോറും കയറിയിറങ്ങുന്നത് മറ്റു സംസ്ഥാനങ്ങളിൽ പതിവ് കാഴ്ചയായി. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാൻപോലും കഴിയാതെ കൂട്ടത്തോടെ കുഴിച്ചുമൂടുന്നതും നദികളിലേക്ക് വലിച്ചെറിയുന്നതുമായ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് ലോകം സാക്ഷിയായി. എന്നാൽ ഇവിടെ അതൊക്കെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞത് ആരോഗ്യമേഖലയിലെ മികവാണെന്നത് ഏറെ ആശ്വാസകരമാണ്.പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ഹൈടെക്ക് സംവിധാനത്തിലേക്ക് അതിവേഗം കുതിക്കുകയാണ്.

ഹൃദയശസ്ത്രക്രിയയ്ക്ക് അപ്പുറം ഹൃദയവും കരളും വൃക്കയും മാറ്റിവെക്കുന്ന ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ആധുനിക ചികിത്സകൾ സർക്കാർ ആസ്പത്രികളിൽ ദിനംപ്രതിയെന്നോണം നടക്കുന്നു.സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾപ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതും ഒ.പി സമയം വൈകുന്നേരംവരെയാക്കിയതും വിപ്ളവകരമായ മാറ്റമായി. താലൂക്ക് ആസ്പത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങളും ജില്ലാ ആസ്പത്രികളിൽ കാത്ത്ലാബ് സൗകര്യവും ഏർപ്പെടുത്തി.

മെഡിക്കൽ കോളേജ് ആസ്പത്രികളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന വികസനപ്രവർത്തനങ്ങളാണ് ഓരോ സ്ഥാപനത്തിലും നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്.മികവിന്റെ കേന്ദ്രമാകാൻ പിണറായി സി.എച്ച്.സിസ്‌പെഷ്യാലി​റ്റി ആസ്പത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ സ്‌പെഷ്യാലി​റ്റി ബ്ലോക്ക് നിർമ്മാണം തുടങ്ങിയിട്ടുണ്ട്. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ.

പുതിയ നിർമ്മിതിക്കായി പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാ​റ്റിയിട്ടുണ്ട്. രണ്ട് ബേസ്‌മെന്റ് നിലകൾ ഉൾപ്പെടെ ആറു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. മലപ്പുറത്തെ നിർമ്മാൺ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏ​റ്റെടുത്തിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ രണ്ട് ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാംനില എന്നിവ നിർമ്മിക്കും. രണ്ടാംഘട്ടത്തിൽ രണ്ടും മൂന്നും നിലകളുടെ നിർമ്മാണമാണ്.അത്യാഹിത വിഭാഗം, ഒ.പി, ഇ.എൻ.ടി, ഗൈനക്കോളജി, ഓപറേഷൻ തീയേ​റ്റർ, ഐ.സി.യുകൾ, എസ്.ടി.പി, ജനറൽ സ്​റ്റോർ, ഫാർമസി സ്​റ്റോർ, കാർ പാർക്കിംഗ്, ഡയാലിസിസ് യൂണി​റ്റ്, എക്‌സ്റേ യൂണി​റ്റ്, സ്‌കാനിംഗ് സെന്റർ എന്നിവ സജ്ജമാക്കും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!