Connect with us

Breaking News

അയ്യപ്പന്മാരെ വിറ്റ് കാശാക്കാൻ വനംവകുപ്പും, ശബരിമലയിൽ ബിനാമി പേരിൽ ഹോട്ടൽ നടത്തി ലക്ഷങ്ങൾ കൊയ്യുന്നത് ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ

Published

on

Share our post

പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനത്തിരക്കിൽ വനപാലകരുടെ കച്ചവടക്കണ്ണ്. ശബരിമല പാതയ്ക്കരിക്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രഹസ്യ പങ്കാളിത്തത്തോടെ നിരവധി അനധികൃത ഹോട്ടലുകൾ. പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന ഹോട്ടൽ. റോഡിൽ നിന്ന് വനത്തോട് ചേർന്ന് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാഗം പ്ളാപ്പള്ളി ഫാേറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കെട്ടിത്തിരിച്ചാണ് ഹോട്ടൽ സ്ഥാപിച്ചിട്ടുള്ളത്.

നിലയ്ക്കലിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബിനാമി ഹോട്ടലുകളുണ്ട്.സന്നിധാനം മുതൽ പ്ളാപ്പള്ളി വരെ ഹോട്ടൽ നടത്തുന്നതിന് ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിരുന്നു. പ്ളാപ്പള്ളിയിൽ ഹോട്ടൽ നടത്തുന്നതിന് പലരും ട‌െൻഡറുമായി സമീപിച്ചെങ്കിലും ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥരുമായുണ്ടാക്കിയ ധാരണയിൽ, വനപാലകർക്ക് ടെൻഡർ അനുവദിക്കുകയായിരുന്നെന്നാണ് ആക്ഷേപം. വനപാലകരുടെ ബിനാമിയായ തിരുവല്ല സ്വദേശിയാണ് ഹോട്ടൽ നടത്തുന്നത്.

ഒരു ദിവസം ഇരുപത്തയ്യായിരത്തോളം രൂപയുടെ കച്ചവടം നടക്കുന്ന ഹോട്ടലിലെ കാഷ് കൗണ്ടറിൽ ആദ്യ രണ്ടാഴ്ച മഫ്തിയിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇരുന്നത്.ഇക്കഴിഞ്ഞ നവംബർ പതിനൊന്നിന് ഗൂഡ്രിക്കൽ റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറാണ് ഹോട്ടലിന് കുറ്റിയടിച്ചത്. റാന്നി വനം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ നടത്തുന്ന ഹോട്ടലിന്റെ ഷെയറുകൾ നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കാണ്. പത്ത് വനപാലകരും വാച്ചർമാരും അടക്കം ഇരുപത് പേരിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്താണ് ഹോട്ടൽ തുടങ്ങിയത്.ലാഭം കിട്ടിയപ്പോൾ തർക്കംഹോട്ടലിൽ നിന്ന് വൻലാഭം ലഭിച്ചുതുടങ്ങിയപ്പോൾ ‘നിക്ഷേപകരായ’ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമായി.

ഇതേത്തുടർന്ന് ചിലർക്ക് നിക്ഷേപിച്ച പണം തിരികെ നൽകി. കാഷ് കൗണ്ടറിൽ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിൻമാറി. നിലവിൽ നടത്തിപ്പുകാരായുള്ളത് പത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ഇവർ ഫോറസ്റ്റ് സ്റ്റേഷനിലും മറ്റുമിരുന്നാണ് കണക്കുകൾ പരിശോധിക്കുന്നത്.” പ്ളാപ്പള്ളിയിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ്. വനപാലകർക്ക് നേരിട്ട് പങ്കുണ്ടോ എന്നറിയില്ല. ഹോട്ടൽ കെട്ടാൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കുറ്റിയടിച്ചതിൽ തെറ്റില്ല. സ്ഥലം അളന്നു തിരിച്ച് കുറ്റിയടിച്ചതാകാം.


Share our post

Breaking News

കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി

Published

on

Share our post

കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Trending

error: Content is protected !!