ലോക കപ്പിൽ നിന്ന് പുറത്തായ ടീമുകളുടെ ആരാധകർ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടും ഉടൻ നീക്കം ചെയ്യണം; ജില്ല കലക്ടർ

Share our post

മലപ്പുറം:പുറത്തായ ടീമുകളുടെ ആരാധകർ തങ്ങൾ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള തോരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ പ്രേംകുമാർ.

ഖത്തർ ലോകകപ്പിന് വരവേറ്റുകൊണ്ട് വിവിധ രാജ്യങ്ങളുടെ ആരാധകർ ലോകകപ്പ് തുടങ്ങുന്നതിന് മാസങ്ങൾ മുന്നെ ജില്ലയിലെ തെരുവുകളിലും, വീഥികളിലും മീറ്ററുകളോളം ഉയരത്തിൽ കട്ടൗട്ടുകളും, ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെയുള്ള തോരണങ്ങളും സ്ഥാപിച്ചിരുന്നു.

കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ഇത്തരം വസ്ഥുക്കൾക്കെതിരെ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്നുണ്ടെങ്കിലും ആരാധകരുടെ വികാരം മാനിച്ച് നടപടികൾ ഒഴിവാക്കിയിരുന്നു.

എന്നാൽ ടീമുകൾ പുറത്താകുന്നതിനനുസരിച്ച് ഫാൻസുകൾ തങ്ങൾ സ്ഥാപിച്ച കൊടിതോരണങ്ങളും, ഫ്ലക്സ് ബോർഡുകൾ, കട്ടൗട്ടുകൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യണമെന്ന് കലക്ടർ നിർദ്ദേശിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!