സ്‌കൂട്ടിയിൽ മദ്യം കടത്തിയ മട്ടന്നൂർ സ്വദേശി എക്‌സൈസ് പിടിയിൽ
മട്ടന്നൂർ : ഇരിട്ടി എക്‌സൈസ് പത്തൊൻപതാം മൈൽ ഭാഗത്ത്നടത്തിയ വാഹനപരിശോധനയിൽ സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന ഫഹദ് മൻസിലിൽ ഗഫൂറിനെയാണ് (51) ഇരിട്ടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വതിൽ അറസ്റ്റ് ചെയ്തത്.
ഇയാളുടെപേരിൽ കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ ഓഫീസുകളിലും കേസുകളുണ്ട്.പരിശോധനയിൽസിവിൽ എക്‌സൈസ് ഓഫീസർമാരായ പി.സുരേഷ്, പി.ജി.അഖിൽ, എ.കെ.റിജു എന്നിവരുംപങ്കെടുത്തു.ക്രിസ്മസ് ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചാണ് വാഹന പരിശോധന നടത്തിയത്.