വിദ്യാർഥികളുമായി ഏറ്റുമുട്ടൽ; സ്വകാര്യബസുകൾ പണിമുടക്കി

തലശ്ശേരി: ബസ് കൺസഷൻ പാസിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാർഥികളും ഏറ്റുമുട്ടി. ഇതേതുടർന്ന് തലശ്ശേരി–വടകര റൂട്ടിലെ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.മിന്നൽ പണിമുടക്കിൽ വടകര ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ വലഞ്ഞു.
ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ സർവീസ് നടത്തി.ഇന്നലെ രാവിലെ 11ന് വടകര പെരുവാട്ടിൻതാഴ ദേശീയ പാതയിൽ ദിവ്യശ്രീ ബസിൽ വച്ചായിരുന്നു സംഭവം.
പരുക്കേറ്റ ബസ് ഡ്രൈവർ റഷീദ്, കണ്ടക്ടർ പ്രദീപൻ എന്നിവരെ വടകര ജില്ലാ ആശുപത്രിയിലും പരുക്കേറ്റ രണ്ടു വിദ്യാർഥികളെ മാഹി ഗവ. ആസ്പത്രിയിലും പ്രവേശിപ്പിച്ചു.