വിമുക്ത ഭടന്മാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

വിമുക്ത ഭടന്മാരുടെ ആശ്രിതരായ, തൊഴിലധിഷ്ഠിത/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയ്യതി: ഡിസംബർ 15. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ചവരാവണം.
25 വയസ്സിന് മുമ്പ് കോഴ്സിൽ ചേർന്നിരിക്കണം. അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ എസ് .എസ്. എൽ. സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുൻവർഷത്തെ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, വിമുക്ത ഭടൻ/വിധവയുടെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സമർപ്പിക്കണം. ഫോൺ: 0497 2700069.