വാസ്തു വിദ്യാഗുരു കുലത്തിൽ കോഴ്സുകൾ

Share our post

സാംസ്‌കാരിക വകുപ്പിന് കീഴിൽ ആറൻമുളയിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിൽ ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡിപ്ലോമ ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ട്രഡീഷണൽ ആർക്കിടെക്ചർ, ചുമർചിത്രകലയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് എന്നീ ഒരു വർഷ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.

പി .ജി ഡിപ്ലോമ ട്രഡീഷണൽ ആർക്കിടെക്ചർ കോഴ്സിന് ബി ടെക് സിവിൽ എഞ്ചിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങളിലുള്ള ബിരുദം എന്നിവയാണ് യോഗ്യത. മറ്റു രണ്ടു കോഴ്സുകൾക്കും എസ് .എസ് .എൽ .സിയാണ് യോഗ്യത.

പൂരിപ്പിച്ച അപേക്ഷ ഡിസംബർ 31നകം എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറൻമുള, പത്തനംതിട്ട, പിൻ: 689533 എന്ന വിലാസത്തിൽ ലഭ്യമാക്കണം. www.vasthuvidyagurukulam.com ലൂടെ ഓൺലൈനായും അപേക്ഷിക്കാം. ഫോൺ: 0468 2319740, 9847053294, 9947739442, 9847053293, 9188089740.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!