ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടുത്തം

Share our post

പരിയാരം: പിലാത്തറയിലെ റൂട്ട് മാർസ് ട്രേഡേഴ്സ് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടുത്തം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീച്ചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഈ സമയം ഷോറൂമിനകത്ത് ഉണ്ടായിരുന്ന സ്കൂട്ടറുകൾ പുറത്തേക്ക് മാറ്റിയതിനാൽ വലിയ നഷ്ടം ഒഴിവായി. ഷോറൂമിനകത്ത് ഉണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു.

കൂടാതെ ഷോറൂമിന്റെ ചുമരുകൾക്കും നാശനഷ്ടം നേരിട്ടു.മേലേത്തടം മുരളീധരൻ, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറും അടുത്തകാലത്താണ് പ്രവർത്തനം തുടങ്ങിയത്. വിവരമറിഞ്ഞ് പയ്യന്നൂർ അഗ്നിശമനനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

അസി. സ്റ്റേഷൻ ഓഫീസർ ഒ.സി കേശവൻ നമ്പൂതിരി, ഫയർഫോഴ്സ് മെക്കാനിക്ക് മണിയൻ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ വിശാൽ, സത്യൻ, ജിജേഷ്, ഡ്രൈവർ ലതീഷ്, ഹോംഗാർഡുമാരായ ഗോവിന്ദൻ, രാജീവൻ എന്നിവരും അഗ്നിശമനസംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!