വോട്ടർപട്ടിക പുതുക്കൽ: വ്യാഴാഴ്ച വരെ പേര് ചേർക്കാം

കണ്ണൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 പ്രകാരം ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ വ്യാഴാഴ്ച കൂടി പേര് ചേർക്കാം. 18 വയസ് പൂർത്തിയായ മുഴുവനാളുകളും പേര് ചേർക്കാനുള്ള അപേക്ഷ വ്യാഴാഴ്ച തന്നെ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
വോട്ടർ ഹെൽപ് ലൈൻ ആപ്പ്, വോട്ടർ പോർട്ടൽ, നാഷനൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ എന്നിവയിലൂടെ ഓൺലൈനായി വോട്ട് ചേർക്കാം.