സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി തള്ളി

കൊച്ചി : മുൻ മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. എം.എല്‍.എ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യമാണ് തള്ളിയത്. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജ. ജോസഫ് പി. ചാലി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.ഭരണഘടനയെ അപമാനിച്ച എം.എല്‍.എയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം.