Breaking News
റിപ്പോ 0.35% ഉയർത്തി, ബാങ്ക് പലിശ കൂടും
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തുടർച്ചയായ അഞ്ചാംതവണയും റിസർവ് ബാങ്ക് ധനനയ നിർണയസമിതി (എം.പി.സി) റിപ്പോനിരക്ക് കൂട്ടി . വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്‌പയുടെ പലിശയായ റിപ്പോനിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി.ബാങ്ക് വായ്പക്കും ഇതിന്റെ ഫലമായി പലിശ കൂടും.മേയിൽ 0.40 ശതമാനം, ജൂണിലും ആഗസ്‌റ്റിലും ഒക്‌ടോബറിലും 0.50 ശതമാനം വീതം എന്നിങ്ങനെയാണ് ഇതിനു മുൻപ് റിപ്പോ കൂട്ടിയത്.
ഒക്‌ടോബറിൽ നാണയപ്പെരുപ്പം അല്പംഅയഞ്ഞതുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ സമിതിപലിശവർദ്ധന 0.35 ശതമാനത്തിലൊതുക്കിയത്.പലിശ കൂടുമ്പോൾ വായ്‌പയുടെ ഡിമാൻഡ് കുറയും. ഇത് വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയ്ക്കും. അതുവഴി നാണയപ്പെരുപ്പം കുറയ്ക്കാം.വായ്പാ തിരിച്ചടവ് കൂടുംഭവന, വാഹന, വ്യക്തിഗത, കാർഷിക, മൂലധന, വിദ്യാഭ്യാസ വായ്‌പകളുടെ തിരിച്ചടവ് (ഇ.എം.ഐ) വർദ്ധിക്കും.
ഫിക്‌സഡ് (സ്ഥിര) പലിശനിരക്കിൽ വായ്‌പ എടുത്തവർക്ക് റിപ്പോവർദ്ധന ബാധകമല്ല.ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശയും കൂട്ടും. എഫ്.ഡി പലിശയെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാകും. ഇപ്പോൾ 5-7 ശതമാനമാണ്.(എസ്.ബി.ഐയുടെ നിരക്ക് പ്രകാരമുള്ള ഭവനവായ്‌പ)വായ്‌പ: ₹25 ലക്ഷംകാലാവധി : 20 വർഷംപലിശനിരക്ക് : 8.7%ഇ.എം.ഐ : ₹22,013മൊത്തം പലിശബാദ്ധ്യത : ₹27,83,138ആകെ തിരിച്ചടവ് : ₹52,83,138പുതുക്കിയ പലിശ : 9.05%ഇ.എം.ഐ : ₹22,574ഇ.എം.ഐ വർദ്ധന : ₹561മൊത്തം പലിശബാദ്ധ്യത : ₹29,17,665ആകെ തിരിച്ചടവ് : ₹54,17,665
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു