Connect with us

Breaking News

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎമ്മിലൂടെ തെറ്റായി പണം അയച്ചാലും ഇനി തിരികെ കിട്ടും

Published

on

Share our post

ഒരു ക്യുആര്‍ കോഡ് ഉപയോഗിച്ചോ, ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചോ സ്കാന്‍ ചെയ്യുന്നതിനും, ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ഈ ഡിജിറ്റല്‍ രീതി വളരെയധികം സഹായകരമാകുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയ്ക്ക് രാജ്യത്ത് ഇത്രയധികം ജനപ്രിയത നേടാന്‍ കാരണവും ഇത് തന്നെയാണ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ റീട്ടെയില്‍ ശൃംഖലകളില്‍ വരെ, UPI സേവനം പ്രയോജനപ്പെടുത്തുകയാണ്.

വളരെ സുരക്ഷിതമാണെന്നതും സുതാര്യ സംവിധാനമാണെന്നതും ആണ് ഇതിന്റെ പ്രധാന സവിശേഷത. എങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ ചില പിശകുകളിലൂടെ പണം നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം.
അതായത്, തെറ്റായ യുപിഐ ഐഡിയിലേക്കോ അതുമല്ലെങ്കില്‍ അബദ്ധത്തില്‍ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കോ നിങ്ങളും പണം അയച്ചിട്ടുണ്ടാകാം. ഈ അവസരത്തില്‍ നമ്മളെല്ലാവരും പരിഭ്രാന്തരാകാറുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍, ശരിയായ നടപടികള്‍ സ്വീകരിച്ച്‌ നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക വീണ്ടെടുക്കാനാകും. ഡിജിറ്റല്‍ സേവനങ്ങള്‍ വഴി അബദ്ധത്തില്‍ ഇടപാടുകള്‍ ഉണ്ടായാല്‍, പണം അയച്ച വ്യക്തി എന്തെല്ലാം നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ചുവടെ വിവരിക്കുന്നു.

ഫോണ്‍ പേയിലൂടെയോ ഗൂഗിള്‍ പേയിലൂടെയോ അബദ്ധത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത് മറ്റൊരു അക്കൗണ്ടിലേക്ക് പോയാല്‍ ആ വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്‌മെന്റ് സംവിധാനത്തില്‍ പരാതി നല്‍കുക എന്നതാണ്. യുപിഐ സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് പണം കൈമാറിയതെങ്കില്‍ ആദ്യം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(NPCI) പോര്‍ട്ടലില്‍ പരാതി നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് UPI ഇടപാടുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ക്ക് പരാതി ഉന്നയിക്കാമെന്ന് എന്‍.പി.സി.ഐ പറയുന്നു.

പണം തെറ്റായി അയച്ചാല്‍ നിങ്ങള്‍ ചെയ്യേണ്ടത്…

ഇതിനായി നിങ്ങള്‍ npci.org.in എന്ന വെബ്സൈറ്റ് തുറന്ന് ‘Dispute Redressal Mechanism’ ടാബില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കാം. തുടര്‍ന്ന് ‘Compliant’ എന്ന സെക്ഷനില്‍ പരാതി നല്‍കേണ്ട ഫോം ലഭിക്കും. യു.പി.ഐ ട്രാന്‍സാക്ഷന്‍ ഐഡി, വിര്‍ച്വല്‍ പേമെന്റ് അഡ്രസ്സ്, ട്രാന്‍സ്ഫര്‍ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് പരാതി അപേക്ഷ നല്‍കേണ്ടത്. ഇതിന് പുറമെ, അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫറായി എന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും നല്‍കണം. പരാതിയുടെ കാരണമായി നിങ്ങള്‍ ‘Incorrectly transferred to another account’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഇതില്‍ നടപടിയായില്ലെങ്കില്‍ ഉടനെ തന്നെ പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുക എന്നതാണ്.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

KANICHAR3 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur5 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala5 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala5 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur6 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala6 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala7 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala8 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala8 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Kerala8 hours ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!