കൈക്കരുത്തിൽ പഞ്ചഗുസ്തി മത്സരം

Share our post

സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിൽ കൈക്കരുത്ത് തെളിയിച്ച് മത്സരാർത്ഥികൾ. നാല് വിഭാഗങ്ങളിലായി 36 പേർ പങ്കെടുത്തു.

അണ്ടർ 65 കിലോ, 75, 85, 85ന് മുകളിൽ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. പേരാവൂർ തുണ്ടി എച്ച്. എസ്. ഗ്രൗണ്ടിൽ ആർച്ചറി മത്സരവും നടന്നു. ഏഴ്, എട്ട് തീയ്യതികളിൽ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ്, എട്ടിന് കണ്ണൂർ ജി. വി. എച്ച്. എസ് .എസിൽ ബാസ്‌ക്കറ്റ്ബോൾ, ഇരിണാവ് മിനി സ്റ്റേഡിയത്തിൽ വടംവലി, എട്ട്, ഒമ്പത് തീയ്യതികളിൽ മാടായി ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൻ, കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ, ഒമ്പത്, 10 തീയ്യതികളിൽ പിണറായിയിൽ നീന്തൽ, കളരി, 10ന് മാങ്ങാട്ടുപറമ്പ് സർവകലാശാല കാംപസിൽ അത് ലറ്റിക്സ്, കതിരൂരിൽ കബഡി, 11ന് പാണപ്പുഴ പഞ്ചായത്ത് വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ എന്നിവ നടക്കും. കലാ മത്സരങ്ങൾ ഡിസംബർ ഒമ്പത് മുതൽ 11 വര മുഴപ്പിലങ്ങാട് നടക്കും.

കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന മത്സരം കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ .കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എൻ. പി. ശ്രീധരൻ, മുഹമ്മദ് അഫ്‌സൽ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് റ്റൈനി സൂസൻ ജോൺ, സീനിയർ സൂപ്രണ്ട് വി. പി .സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!